തിരുവനന്തപുരം: ബാലന്‍ തിരുമലയുടെ ജീവിതം തലസ്ഥാനത്തിന്റെ സാംസ്‌കാരിക ജീവിതത്തിലെ ഒരു കാലഘട്ടത്തിന്റെ കൂടി പ്രതിഫലനമാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘിപ്പിച്ച, പമുഖ നാടകപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലന്‍ തിരുമലയുടെ നവതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായിരുന്നു. ബാലന് ഫിലിം ക്രിട്ടിക്‌സിന്റെ നവതിയുപഹാരം മന്ത്രി സമ്മാനിച്ചു. വിവിധ സംഘടനകളും വ്യക്തികളും അദ്ദേഹത്തെ പൊന്നാടയണിയിച്ചാദരിച്ചു. നവതിയോടനുബന്ധിച്ച് രചിച്ച കവിത പ്രൊഫ.ഗോപാലകൃഷ്ണന്‍ പാരായണം ചെയ്തു. മുതിര്‍ന്ന നിരൂപകന്‍ എം.എഫ് തോമസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍, തിരുമല ബാലന്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.
Sunday, 16 June 2024
നവതിയാഘോഷിക്കുന്ന തിരുമല ബാലനെ ആദരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment