Friday, 31 December 2021
Thursday, 30 December 2021
Friday, 24 December 2021
Tuesday, 14 December 2021
ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് ജയചന്ദ്രന്‍ അഭിനന്ദനങ്ങള്‍
Thursday, 25 November 2021
ബിച്ചു തിരുമലയ്ക്ക് ശ്രദ്ധാഞ്ജലി
ക്രിട്ടിക്‌സ് അസോസിയേഷന്റെ അടുത്ത ബന്ധുവും 2015ലെ ചലച്ചിത്രപ്രതിഭാ പുരസ്‌കാര ജേതാവുമായിരുന്ന പ്രിയ ബിച്ചു തിരുമലയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി
Friday, 1 October 2021
ചലച്ചിത്രഗ്രന്ഥം, നിരൂപണം: ഫിലിം ക്രിട്ടിക്‌സ് രചനാവിഭാഗം അവാര്‍ഡിന് നവംബര്‍ 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് നവംബര്‍ 10 വരെ അപേക്ഷിക്കാം. 2020ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെയും ലേഖന ങ്ങളുടെയും നാലു കോപ്പി വീതം, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം 686001 എന്ന വിലാസത്തില്‍ അയയ്ക്കണം.
അപേക്ഷാ ഫോമും നിബന്ധനകളും keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിന്ന് ഇമെയിലിലൂടെയും www.keralafilmcritics.com. എന്ന വെബ്‌സൈറ്റില്‍ നിന്ന് നേരിട്ടു ഡൗണ്‍ലോഡ് ചെയ്തും ലഭ്യമാക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 98464 78093.
ഡോ ജോര്‍ജ് ഓണക്കൂര്‍
പ്രസിഡന്റ്
തേക്കിന്‍കാട് ജോസഫ്
ജനറല്‍ സെക്രട്ടറി
To download form and prospectus click here
https://drive.google.com/file/d/1WKKA49XrnDfp5C9S3lIUuO1brhOLG-f6/view?usp=sharing
Wednesday, 29 September 2021
ഫിലിംക്രിട്ടിക്സ് അസോസിയേഷന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ്
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പ്രസിഡന്റ് ആയി പ്രൊഫ.ഡോ. ജോര്ജ് ഓണക്കൂറും ജനറല് സെക്രട്ടറിയായി തേക്കിന്കാട് ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.പൂവപ്പള്ളി രാമചന്ദ്രന് നായര്, പ്രൊഫ വിശ്വമംഗലം സുന്ദരേശന് (വൈസ് പ്രസിഡന്റുമാര്), ബാലന് തിരുമല (ട്രഷറര്), എ.ചന്ദ്രശേഖര് 9സെക്രട്ടറി),എം.എഫ് തോമസ്, സുകു പാല്ക്കുളങ്ങര, ജി.ഗോപിനാഥ് കൊട്ടാരക്കര, ഡോ.അരവിന്ദന് വല്ലച്ചിറ, ഏബ്രഹാം തോമസ്, സുകു പാല്ക്കുളങ്ങര, മുരളി കോട്ടയ്ക്കകം, (എക്സിക്ക്യൂട്ടീവ് അംഗങ്ങള്) എന്നിവരാണ് മറ്റു ഭാരവാഹികള്.
Tuesday, 14 September 2021
Monday, 13 September 2021
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2020: ജിയോ ബേബിയുടെ ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, സിദ്ധാര്‍ത്ഥ ശിവ മികച്ച സംവിധായകന്‍, പൃഥ്വിരാജ്, ബിജുമേനോന്‍ നല്ല നടന്മാര്‍, സുരഭി ലക്ഷ്മി, സംയുക്ത മേനോന്‍ നല്ല നടിമാര്‍ കെ.ജി.ജോര്‍ജ് ചലച്ചിത്രരത്നം, ഹരികുമാറിന് റൂബി ജൂബിലി അവാര്‍ഡ്
തിരുവനന്തപുരം: ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍) ലഭിക്കും.സിദ്ധാര്‍ത്ഥ ശിവ ആണ് മികച്ച സംവിധായകന്‍ (ചിത്രം:എന്നിവര്‍). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂ ടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.
അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ,് ബാലന്‍ തിരുമല, ഡോ.അരവിന്ദന് വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
കെ.ജി.ജോര്‍ജ്ജിന് ചലച്ചിത്രരത്‌നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിന് നല്‍കും.
റൂബി ജൂബിലി അവാര്‍ഡ് ഹരികുമാറിന്
സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ മാമ്മൂക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.
മറ്റ് അവാര്‍ഡുകള്‍
മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിര്‍മ്മാണം:ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്, ബിജു)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: പ്രജീഷ് സെന്‍ (ചിത്രം: വെള്ളം)
മികച്ച സഹനടന്‍ : സുധീഷ് (ചിത്രം എന്നിവര്‍)
മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി),
ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)
മികച്ച കലാസംവിധായകന്‍ : ബാവ (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)
മികച്ച നവാഗത പ്രതിഭ
നടന്‍: ആനന്ദ് റോഷന്‍ (ചിത്രം :സമീര്‍)
നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)
കോവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ.ജോര്‍ജ് ഓണക്കൂര്‍ ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് എന്നിവര്‍ അറിയിച്ചു.
ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ തേക്കിന്‍കാട് ജോസഫ്
പ്രസിഡന്റ് ജനറല്‍ സെക്രട്ടറി
press release
Monday, 6 September 2021
Thursday, 26 August 2021
Tribute to Naushad, Celebrity Chef and Film Producer
ക്രിട്ടിക്‌സ് അസോസിയേഷന്റെ അടുത്ത സുഹൃത്തുകൂടിയായ സെലിബ്രിറ്റി ഷെഫും സിനിമാനിര്മാതാവുമായ നൗഷാദിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അശ്രൂപൂക്കള്.
Monday, 9 August 2021
Thursday, 22 July 2021
Wednesday, 7 July 2021
Saturday, 3 July 2021
Wednesday, 23 June 2021
Monday, 21 June 2021
പൂവച്ചല്‍ ഖാദറിന് ആദരാഞ്ജലി
ചാമരം എന്ന ചിത്രത്തിനുവേണ്ടി മികച്ച ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ പ്രമുഖ ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലി
Wednesday, 9 June 2021
Adieu Budhadeb Dasgupta.
Remembering Budhadeb Dasgupta for his outstanding contributions to Indian Cinema like Bagh Bahadur (1989), Charachar (1993), Lal Darja (1997), Kaalpurush (2008), while Dooratwa (1978) Tahader Katha (1993),Uttara (2000) and Swapner Din (2005). May his Soul rest in peace.
Friday, 14 May 2021
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ണ്‍ 15 വരെ അപേക്ഷിക്കാം
കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020ലെ ചലച്ചിത്ര അവാര്‍ഡിന് പേക്ഷാത്തീയതി നീട്ടി. കോവിഡ് ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ചാണിത്. ജൂണ്‍ 15 വരെയാണ് അപേക്ഷിക്കാനാവുക
2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക.
വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുയോ keralafilmcritics@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക.
www.keralafilmcritics.comഎന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093